Sports

ലോകകപ്പിൽ അട്ടിമറികൾ തുടരുന്നു; ജർമനി ജയിച്ചിട്ടും ആദ്യ റൗണ്ടിൽ പുറത്ത്, സ്പെയിനിനെ വീഴ്ത്തി ജപ്പാൻ പ്രീ ക്വാർട്ടറിൽ

ഖത്തർ ലോകകപ്പിൽ അട്ടിമറി തുടരുന്നു. കോസ്റ്റോറിക്കയെ 4-2ന് തോൽപ്പിച്ചിട്ടും മുൻ ലോക ചാമ്പ്യൻമാരായ ജർമനി പ്രീ ക്വാർട്ടർ കാണാതെ ആദ്യ റൗണ്ടിൽ പുറത്തായപ്പോൾ സ്പെയിനിനെ അട്ടിമറിച്ച(2-1) ജപ്പാൻ ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലെത്തി. വിജയം അനിവാര്യമായ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തിൽ 2010ലെ ചാമ്പ്യന്മാരായ സ്പെയിനിനോട് ഒരു ഗോൾ വഴങ്ങിയ ശേഷം രണ്ടു ഗോൾ തിരിച്ചടിച്ചാണ് ജപ്പാൻ തിരിച്ചുവരവ് നടത്തിയത്.

ജപ്പാനോട് സ്പെയിൻ‌ പരാജയപ്പെട്ടെങ്കിലും പ്രീക്വാർട്ടറിൽ കടന്നു. ഗ്രൂപ്പിലെ ഇ-യിലെ മത്സരങ്ങൾ കഴിഞ്ഞപ്പോഴേക്കും ജർമ്മനി കോസ്റ്ററിക്കയെ പരാജയപ്പെടുത്തിയെങ്കിലും(4-2) ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. കളി ജയിച്ചെങ്കിലും ഗോൾശരാശരിയാണ് ജർമനിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.

സ്പെയിനും ജർമനിയും ഉൾപ്പെട്ട ഗ്രൂപ്പിൽ ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് ജപ്പാൻ പ്രീക്വാർട്ടറിലെത്തുന്നത്. ഡിസംബർ അഞ്ചിന് അൽ ജനൗബ് സ്റ്റേഡിയത്തിൽ നടക്കുന്ന പ്രീക്വാർട്ടറിൽ ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാരായ ക്രെയോഷ്യയാണ് ജപ്പാന്റെ എതിരാളികൾ. റിറ്റ്സു ഡൊവാൻ (48–ാം മിനിറ്റ്), ആവോ ടനാക (52–ാം മിനിറ്റ്) എന്നിവരാണ് ജപ്പാനായി ഗോൾ നേടിയത്.

അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് ജർമനി ജയിച്ചത്. കോസ്റ്ററിക്കയ്‌ക്കെതിരെ കെയ് ഹാവർട്സിന്റെ ഇരട്ടഗോളും (73, 85), സെർജിയോ ഗ്‌നാബ്രി (10), നിക്കോള ഫുൽക്രുഗ്(89) എന്നിവരുടെ ഗോളുകളിലാണ് കോസ്റ്ററിക്കയ്ക്കെതിരെ ആധികാരിക ജയം ജർമനിന സ്വന്തമാക്കിയത്.

തുടർച്ചയായ രണ്ടാം ലോകകപ്പിലാണ് ജർമനി ഗ്രൂപ്പ് ഘട്ടത്തിൽത്തന്നെ പുറത്താകുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇതിന് മുൻപ് നടന്ന 16 ലോകകപ്പുരകളിലും ജർമനി നോക്കൗട്ടിൽ എത്തിയിരുന്നു. ഗ്രൂപ്പ് ഇ-യിൽനിന്ന് കോസ്റ്ററിക്കയും പുറത്തായി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!