സൗത്ത് ഡൽഹിയിലെ ഗിറ്റോർണി ഗ്രാമത്തിൽ നിന്ന് 9.5 കിലോ മയക്കുമരുന്നുമായി രണ്ടുപേർ പൊലീസ് പിടിയിലായി.
ഹരിയാനയിലെ കുരുക്ഷേത്ര സ്വദേശികളായ രഞ്ജിത് റെയ്‌ന (51), ഗുൽഷൻ കുമാർ (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്നുകൾ .
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന് ഏകദേശം 50 ലക്ഷം രൂപ വിലവരും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയതായി പൊലീസ് അറിയിച്ചു.