Kerala News

മകള്‍ക്കൊപ്പം മൂന്നാംഘട്ടം: പ്രതിപക്ഷ നേതാവ് കലാലയങ്ങളിലേക്ക്; തുടക്കം മോഫിയയുടെ കാമ്പസില്‍ നിന്ന്

സ്ത്രീധനത്തിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ‘മകള്‍ക്കൊപ്പം’ കാമ്പയിന്റെ മൂന്നാം ഘട്ടത്തിന് നാളെ (ഡിസംബര്‍ 3) തുടക്കമാകും. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥിനി മോഫിയ പഠിച്ചിരുന്ന തൊടുപുഴ അല്‍-അസര്‍ കോളജില്‍ രാവിലെ 11 ന് ആരംഭിക്കുന്ന പരിപാടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. പി.ജെ ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മോഫിയയുടെ പിതാവ് ദില്‍ഷാദും പങ്കെടുക്കും.

സ്ത്രീധനത്തിനെതിരെ കേരളത്തിലെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചുള്ള സംവാദങ്ങളും ബോധവത്ക്കരണ പരിപാടികളുമാണ് മകള്‍ക്കൊപ്പം കാമ്പയിന്റെ മൂന്നാംഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. കുട്ടികളില്‍ ആത്മവിശ്വാസവും പ്രതിസന്ധികളെ മറികടക്കാനുള്ള ധൈര്യവും ഉണ്ടാക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം. പെണ്‍കുട്ടികളോട് എങ്ങനെയാണ് പെരുമാറേണ്ടതെന്ന് ആണ്‍കുട്ടികളും പഠിക്കണം. വിവാഹം കഴിക്കുന്ന പെണ്‍കുട്ടിയെ പങ്കാളിയായി കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ ആണ്‍കുട്ടികള്‍ക്ക് കഴിയണം. ഇനി ഒരു കുടുംബത്തിനും സ്ത്രീധനത്തിന്റെ പേരില്‍ മകളെ നഷ്ടപ്പെടാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുപ്രവര്‍ത്തകരും പൊതുസമൂഹവും ഏറ്റെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്ത്രീധന- ഗാര്‍ഹിക പീഡനങ്ങളെ തുടര്‍ന്ന് കേരളത്തില്‍ ആത്മഹത്യകള്‍ കൂടിയ സാഹചര്യത്തിലാണ് ‘മകള്‍ക്കൊപ്പം’ കാമ്പയിന് പ്രതിപക്ഷ നേതാവ് തുടക്കം കുറിച്ചത്. കാമ്പയിന്റെ ഭാഗമായി പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തുകയും സൗജന്യ നിയമസഹായത്തിനായി സംസ്ഥാനത്തെ 82 കോടതി സെന്ററുകളില്‍ 126 അഭിഭാഷകരെ ചുമതപ്പെടുത്തുകയും ചെയ്തു. മൂന്നു മാസത്തിനിടെ 111 പരാതികളാണ് കന്റോണ്‍മെന്റ് ഹൗസിലെ ഹെല്‍പ് ഡെസ്‌കില്‍ ലഭിച്ചത്. ഈ പരാതികള്‍ അതത് കോടതികളിലെ അഭിഭാഷകര്‍ക്ക് കൈമാറിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, എറണാകുളം ജില്ലകളില്‍ നിന്നാണ് ടോള്‍ ഫ്രീ നമ്പരിലേക്ക് എറ്റവുമധികം പേര്‍ വിളിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!