മുന്നറിയിപ്പില്ലാതെ തമിഴ്‌നാട് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നതിനെതിരേ ശക്തമായി പ്രതിഷേധം. അർധരാത്രി മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ ഉയർത്തിയത് ദൗർഭാഗ്യകരമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചു.ഇന്നലെ രാത്രിയില്‍ പത്ത് ഷട്ടറുകള്‍ മുന്നറിയിപ്പ് കൂടാതെ തുറന്നതാണ് നിരവധി ഇടങ്ങളില്‍ ജനലനിരപ്പ് ഉയരാനും നിരവധി വീടുകളില്‍ വെള്ളം കയറാനും ഇടയാക്കിയത്.പെരിയാര്‍ തീരപ്രദേശ വാസികള്‍ വണ്ടിപ്പെരിയാറിന് സമീപം കക്കി കവലയില്‍ കൊല്ലം-ഡിണ്ടിഗല്‍ ദേശീയ പാത ഉപരോധിക്കുകയാണ്.
ഷട്ടർ ഉയർത്തുന്നതിനെ കുറിച്ച് തമിഴ്നാട് മുന്നറിയിപ്പ് നൽകിയില്ല.മുന്നറിയിപ്പില്ലാതെ ഷട്ടർ ഉയർത്തുന്നത് ജനഹിതത്തിന് യോജിച്ചതല്ലെന്നും തമിഴ്നാടിന്റെ നടപടി പ്രതീക്ഷിക്കാത്തതാണ്. നടപടി ഗൗരവത്തോടെ കാണുന്നുവെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു.വിഷയം മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ നേരിട്ട് ഇടപെടും. തമിഴ്നാട് സർക്കാരുമായി മുഖ്യമന്ത്രി നേരിട്ട് സംസാരിക്കും. ഇക്കാര്യത്തിൽ മേൽനോട്ട സമിതി ചേരണമെന്ന് ആവശ്യപ്പെടും. സുപ്രീം കോടതിയേയും വിവരം അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.
ഡാമിലെ ജലനിരപ്പ് 142 അടി എത്തിയതോടെയാണ് അര്‍ധരാത്രി മുന്നറിയിപ്പില്ലാതെ 10 സ്പില്‍വേ ഷട്ടറുകള്‍ 60 സെന്റീമീറ്റര്‍ വീതം തമിഴ്നാട് ഉയര്‍ത്തിയത്. ഈ സീസണില്‍ ആദ്യമായാണ് ഇത്രയധികം ഷട്ടറുകള്‍ ഒരുമിച്ച് തുറക്കുന്നത്.