Kerala News

പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണം;കെ. സുരേന്ദ്രന്‍

Thomas Isaac should resign;k. Surendran


ധന മന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാര്‍ട്ടിയും സ്പീക്കറും തള്ളി പറഞ്ഞ സ്ഥിതിക്ക് ആത്മാഭിമാനമുണ്ടെങ്കില്‍ തോമസ് ഐസക്ക് രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു തോമസ് ഐസക്കിന്റേത് സത്യ പ്രതിജ്ഞാ ലംഘനമെന്ന ബി.ജെ.പി വാദം സ്പീക്കര്‍ അംഗീകരിച്ചു എന്നതിന് തെളിവാണ് എത്തിക്‌സ് കമ്മിറ്റി വിളിച്ചു വരുത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു. രണ്ടു ദിവസമായി തോമസ് ഐസക്കിന് കണ്ടകശനിയാണ്. മന്ത്രി സ്ഥാനം ഒഴിയാന്‍ തയാറാവാത്തത് അഴിമതി പിടിക്കപ്പെടും എന്ന ഭയം കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.

അതേസമയം, ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്കിന് എതിരായ പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പ്രിവിലേജ് ആന്‍ഡ് എത്തിക്സ് കമ്മിറ്റിക്ക് വിട്ടിരുന്നു. വിഡി സതീശന്‍ എംഎല്‍എ നല്‍കിയ അവകാശ ലംഘന പരാതിയിലാണ് സ്പീക്കറുടെ നടപടി. സിഎജി റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നതിന് മുന്‍പ് പരസ്യപ്പെടുത്തിയെന്ന് പറഞ്ഞ സ്പീക്കര്‍ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് വിലയിരുത്തി. നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!