Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്; പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്

anti defacement squad: കണ്ണൂരില്‍ ആന്‍റി ഡീഫെയ്‌സ്‌മെന്‍റ് സ്‌ക്വാഡ് നീക്കം  ചെയ്തത് 21,000 പ്രചാരണ സാമഗ്രികള്‍ - election anti defacement squad removes  21,000 unauthorized posters and ...

തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി ആന്റി ഡിഫെസ്മെന്റ് സ്‌ക്വാഡ്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാതലത്തില്‍ ഒരു സ്‌ക്വാഡും നാലു താലൂക്കുകളില്‍ ഓരോ സ്‌ക്വാഡു വീതവുമാണുള്ളത്. ചാര്‍ജ് ഓഫീസര്‍, സ്റ്റാഫ്, പോലീസ് എന്നിവര്‍ അടങ്ങിയതാണ് സ്‌ക്വാഡ്.

ഓരോ പ്രദേശങ്ങളില്‍ നേരിട്ട് പരിശോധന നടത്തിയും തെരഞ്ഞെടുപ്പ് കണ്‍ട്രാള്‍ റൂമില്‍ ലഭിക്കുന്ന പരാതികള്‍ പരിഹരിച്ചുമാണ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം. ഇതിനോടകം കണ്‍ട്രാള്‍ റൂമില്‍ ലഭിച്ച നൂറോളം പരാതികളാണ് പരിഹരിച്ചത്. ചട്ടലംഘനങ്ങള്‍ കണ്ടെത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ നീക്കം ചെയ്യുന്നുണ്ട്. ചട്ടലംഘനങ്ങള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് ജില്ലാ കലക്ടറും വരണാധികാരിയുമായ സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ പ്രത്യേക പാനലും പ്രവത്തിക്കുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച് സംശയ നിവാരണത്തിനും പരാതികള്‍ അറിയിക്കുന്നതിനും ജില്ലാ കണ്‍ട്രോള്‍ റൂം നമ്പരായ 0495 2374875 ബന്ധപ്പെടാം. താലൂക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളായ കോഴിക്കോട് താലൂക്ക് – 0495 2372966, വടകര താലൂക്ക് – 0496 2513480, കൊയിലാണ്ടി താലൂക്ക് – 0496 2620235, താമരശ്ശേരി താലൂക്ക് – 0495 2982000 എന്നിവയിലും ബന്ധപ്പെടാവുന്നതാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!