
കർഷക പ്രതിഷേധത്തെ തുടർന്ന് ഡൽഹിയിൽ കുതിച്ചുയർന്ന് പച്ചക്കറി വില . പ്രധാന റോഡുകൾ അടച്ചതിൻ്റെ പശ്ചാത്തലത്തിൽ ഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്നാണ് പച്ചക്കറി വില വർധിക്കുന്നത്. ഏറ്റവും വലിയ ഹോൾസെയിൽ മാർക്കറ്റായ ഡൽഹിയിലെ ആസാദ്പൂർ മന്ദിയിൽ അടക്കം സ്റ്റോക്ക് കുറഞ്ഞ് വില കുതിക്കുകയാണ്.
കര്‍ഷകരുടെ പ്രക്ഷോഭം തടയാന്‍ ഡല്‍ഹിയിലേക്കുള്ള കൂടുതല്‍ അതിര്‍ത്തികള്‍ പൊലീസ് അടച്ചിരുന്നു. ഡല്‍ഹി-നോയിഡ ലിങ്ക് റോഡിലെ ചില്ല അതിര്‍ത്തിയാണ് അടച്ചത്.
ഹരിയാനയോട് ചേര്‍ന്നുള്ള സിംഗു, തിക്രി, ജരോഡ, ജാട്ടിഖ്റ അതിര്‍ത്തികള്‍ അടഞ്ഞുതന്നെ കിടക്കുമെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. കൂടുതല്‍ കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ അതിര്‍ത്തി മേഖലകളില്‍ പൊലീസ് വിന്യാസം വര്‍ധിപ്പിച്ചു.
അതേസമയം കാര്‍ഷിക നിയമങ്ങളിലെ വിവാദ വ്യവസ്ഥകള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിന് കര്‍ഷക സംഘടനകള്‍ കരട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

