സിപിഎം പ്രതിഷേധ പരിപാടിയിൽ പങ്കെടുത്ത് ബിജെപി കൗൺസിലർ. ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ കൗൺസിലർ കെ.വി. പ്രഭയാണ് പ്രതിഷേധ ധർണയിൽ പങ്കെടുത്തത്. നഗരസഭ ഭരണത്തിന് എതിരെയാണ് സിപിഎം ധർണ്ണ നടത്തിയത്. നഗരസഭയിൽ അടിമുടി അഴിമതി ആണെന്ന് പ്രഭ ആരോപിച്ചു. ഭരണസമിതിക്ക് എതിരെ പരസ്യ നിലപാട് എടുത്തതിന് പ്രഭയെ ബിജെപി നേതൃത്വം സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, കെ.വി. പ്രഭ ഉടൻ സിപിഎമ്മിൽ ചേരുമെന്നാണ് വിവരം.