Kerala News

മോദി സർക്കാർ കക്കാൻ നടക്കുമ്പോൾ സംസ്ഥാന സർക്കാർ ഫ്യൂസ് ഊരുന്നു ; ഇന്ധന വില വർധനവിൽ ഷാഫി പറമ്പിൽ

ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ പ്രമേയമവതരിപ്പിച്ചു. നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നും കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറഞ്ഞു.

വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നു. നാല് തവണ ഇത്തരത്തിൽ വേണ്ടെന്ന് വെച്ചിരുന്നെന്നും കോൺഗ്രസിന് എതിരെ പറയുന്നതിൽ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാൻ തയ്യാറാവണമെന്നും ഷാഫി പറഞ്ഞു.

110 രൂപക്ക് പെട്രോളടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നത്.ഇത് സ്റ്റേറ്റ് സ്പോൺസേഡ് നികുതി ഭീകരതയാണ് . കേന്ദ്രം കൊള്ള നടത്തുമ്പോൾ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു. എണ്ണ വില തീരുമാനിക്കുന്നത് മോദിയും ഷായുമാണ്. വില വർധിക്കാത്തപ്പോഴും നികുതി കൂടുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് വില കൂടുന്നില്ല. വില വർധിപ്പിക്കുന്നത് കമ്പനികളല്ല. ബി.ജെ.പി സർക്കാരാണ് എന്നതിന് തെളിവാണിത്. ഒന്നാം പ്രതി രാജ്യം ഭരിക്കുന്ന മോദിയാണ്. രാജ്യമെന്നാൽ മോദിയും ഷായും അല്ലെന്ന് പറയാൻ ധൈര്യം കാണിക്കണം. ജനങ്ങളെ വഴി തടയുന്നതിൽ ആസ്വാദനം കണ്ടെത്തുന്നവരല്ല ഞങ്ങൾ. കേന്ദ്രത്തിന്‍റെ അടിമകൾ അല്ല നമ്മൾ. കേന്ദ്ര നയത്തിനെതിരെ പോരാടണമെന്നും ഷാഫി ആവശ്യപ്പെട്ടു.

അതേസമയം ഇന്ധന വില വർധനയ്ക്ക് എതിരെ പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തിര പ്രമേയം തള്ളിയതോടെ പ്രതിപക്ഷാംഗങ്ങൾ സഭയിൽ നിന്ന് ഇറങ്ങിപ്പോയി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!