തിരുവനന്തപുരത്ത് ചേരുന്ന കെപിസിസി നേതൃയോഗത്തിൽ പങ്കെടുക്കാതെ വി.എം.സുധീരനും മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ.മുരളീധരൻ എംപിയും. പുനസംഘടിപ്പിക്കപ്പെട്ട നിർവ്വാഹകസമിതി അംഗങ്ങളുടെ ആദ്യയോഗമാണ് നടക്കുന്നത്. സ്ഥിരം ക്ഷണിതാക്കളും, പ്രത്യേക ക്ഷണിതാക്കളും, പോഷക സംഘടനാപ്രസിഡന്റുമാരും ഇന്നത്തെ കെപിസിസി യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. പുതിയ ഭാരവാഹികളുടെ ചുമതലയേൽക്കലും ഒപ്പം നടക്കും.
പുനസംഘടന വൈകിയത് കൊണ്ടാണ് കെപിസിസി ചേരുന്നതും വൈകിയതെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ യോഗത്തിൽ പറഞ്ഞു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിലായതിനാലാണ് പ്രചാരണ വിഭാഗം തലവനായ കെ.മുരളീധരൻ എംപിയോഗത്തിൽ പങ്കെടുകാത്തത്