രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,423 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.രോഗം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 15,021 പേർക്ക് മുക്തി നേടുകയും ചെയ്തു. കൊവിഡ് കേസുകളിൽ കുറവുണ്ടെങ്കിലും മരണനിരക്കിൽ നേരിയ വർധനയുണ്ട്. 443 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 4,58,880 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 3,42,96,237 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 3,36,83,581 ആളുകൾക്ക് കൊവിഡ് മുക്തി ലഭിക്കുകയും ചെയ്തു.
India reports 10,423 #COVID19 cases, 15,021 recoveries and 443 deaths in last 24 hours as per the Union Health Ministry
— ANI (@ANI) November 2, 2021
Case tally: 3,42,96,237
Active cases: 1,53,776 (lowest in 250 days)
Total recoveries: 3,36,83,581
Death toll: 4,58,880
Total Vaccination: 1,06,85,71,879 pic.twitter.com/o0GaCTvtWI