മെഡിക്കല്‍ കോളേജ്; ദുരിതാശ്വാസ നിധിയിലേക്ക് മെഡിക്കല്‍ കോളേജ് കാമ്പസ് സ്‌കൂള്‍ ( PRISM School) ‘കൂടെ ‘ എന്ന ചിത്രം വരയിലൂടെ സമാഹരിച്ച 680001 (ആറു ലക്ഷത്തി എമ്പതിനായിരത്തി ഒന്ന് ) രൂപ സംഭാവന നല്‍കി. എംഎല്‍എ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പിടിഎ പ്രതിനിധകളും ചേര്‍ന്ന് മുഖ്യമന്ത്രിക്ക് തുക കൈമാറി.
കൗണ്‍സിലര്‍ ഷെറീന വിജയന്‍, പിടിഎ പ്രസിഡന്റ് അഡ്വ.സിഎം ജംഷീര്‍, ഹെഡ്മാസ്റ്റര്‍ ഖാലിദ്, സ്‌കൂള്‍ ലീഡന്‍ വിശാല്‍ പ്രമോദ് എന്നിവര്‍ പങ്കെടുത്തു.