കുന്ദമംഗലം; കുന്ദമംഗലത്തെ വ്യാപാര പ്രമുഖനും മത, സാമൂഹിക, സാംസ്‌കാരിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച ഭൂപതി അബൂബക്കര്‍ ഹാജി ഭാര്യ കുഞ്ഞീബി എന്നിവരുടെ മക്കളും പേരക്കുട്ടികളും മരുമക്കളും മറ്റ് കുടുംബാംഗങ്ങളും ഒന്നിച്ചുകൊണ്ട് അബൂബക്കര്‍ ഹാജി-കുഞ്ഞീബി കുടുംബ സംഗമം ഡിസംബര്‍ 26 ന് കുന്ദമംഗലത്ത് നടക്കും. 26 ന് രാവിലെ മുതല്‍ നടക്കുന്ന പരിപാടിയി ജമാഅത്തെ ഇസ്ലാമിയുടെ കോഴിക്കോട് ജില്ല പ്രസിഡന്റ് ടി. ഷാക്കിര്‍ വേളം ഉദ്ഘാടനം ചെയ്യും. എംഎല്‍എ പിടിഎ റഹീം, ഏറനാട് എംഎല്‍എ പി.കെ ബഷീര്‍, മുന്‍ എംഎല്‍എ യു.സി രാമന്‍ തുടങ്ങിയ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് എം. അബൂബക്കര്‍ ഹാജിയുടെയും കുഞ്ഞീബിയുടെയും ഓര്‍മപ്പെടുത്തലായി സ്മരണിക പുറത്തിറക്കും. സ്മരണികയില്‍ സാമൂഹ്യ രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന മരണപ്പെട്ടുപോയ എം.കെ ഷാക്കിറിന്റെ ഓര്‍മകളും പങ്കുവെക്കും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
കുടുംബങ്ങളെല്ലാം അണുകുടുംബങ്ങളായിക്കൊണ്ടിരിക്കുന്ന കാലത്ത് കുടുംബ ബന്ധങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് വലിയ ഒരു സന്ദേശം മറ്റുള്ളവരില്‍ എത്തിക്കുക എന്നതാണ് ഈ കുടുംബ സംഘമത്തിന്റെ ഉദ്ദേശം എന്ന് സ്വാഗതസംഘം ചെയര്‍മാന്‍ എന്‍. സദക്കത്തുള്ള വ്യക്തമാക്കി. കലാ-കായിക മത്സരങ്ങളും പ്രോഗ്രാമുകളും പരിപാടിയോടനുബന്ധിച്ച് നടക്കും.
പരിപാടി വിജയിപ്പിക്കുന്നതിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. മുഖ്യ രക്ഷാതികാരികളായി ആമിന ചാത്തമംഗലം,എന്‍. ഫസലു റഹ്മാന്‍ എന്നിവരും രക്ഷാതികാരികളായി മുഹമ്മദ് വെള്ളിമാട്കുന്ന്, ജമാലുദ്ദീന്‍ കുനിയില്‍, എന്‍.ഷെരീഫ എന്നിവരെയും സ്വാഗതസംഘം ചെയര്‍മാനായി എന്‍.സദക്കത്തുള്ള, വൈസ് ചെയര്‍മാനായി എന്‍.ഫാത്തിമ ബീവി, എന്‍.കദീജ, ജനറല്‍ കണ്‍വീനറായി എം.സിബ്ഗത്തുള്ള, ട്രഷററായി അമീന്‍ എം.കെ, പ്രോഗ്രാം കോര്‍ഡിനേറ്ററായി എം.കെ മുഹ്‌സിന്‍ എന്നിവരെയും തെരഞ്ഞെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ വകുപ്പുകള്‍ രൂപീകരിച്ചു.