ഭോപ്പാലിൽ അമ്മയെ മുറിയില്‍ പൂട്ടിയിട്ടശേഷം കത്തികാട്ടി ഭയപ്പെടുത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത19-കാരന്‍ അറസ്റ്റില്‍.പെൺകുട്ടിയുടെ പാരതിയെ തുടർന്നാണ് 19കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്.മാസങ്ങളായി പ്രതി പീഡനം തുടരുകയായിരുന്നുവെന്നും മാതാവിനേയും ഭിന്നശേഷിക്കാരനായ സഹോദരനേയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പോടുത്തിയതിനേത്തുടര്‍ന്നാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നുമാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.നാല് മാസം മുമ്പ് മാതാവ് വീട്ടിലില്ലാതിരുന്ന ദിവസമാണ് ആദ്യമായി പീഡിപ്പിച്ചതെന്നാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്.സെപ്റ്റംബര്‍ 18-ന് രാത്രി 1.45ന് വീട്ടിലെത്തിയ പ്രതി മാതാവിന്‍റെ കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മാതാവിനേയും സഹോദരനേയും മുറിയില്‍ പൂട്ടിയിട്ട ശേഷം പുലർച്ചെവരെ പീഡനത്തിനിരയാക്കിയെന്ന് പൊലീസ് പറയുന്നു.
കുടുംബം മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയെങ്കിലും ഇയാള്‍ തിരഞ്ഞെത്തി ഭീഷണിപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാവ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മറ്റണമെന്നാണ് അവര്‍ അഭ്യര്‍ഥിച്ചത്. യുവാവിനെ പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.