കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് കാരന്തൂർ എ എം എൽ .പി സ്കൂളിൽ വെച്ച് നടന്ന കോവിഡ് ആന്റിജൻ പരിശോധനയിൽ 31 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 22 പേർ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലുള്ളവരും 9 പേർ തൊട്ടടുത്തുള്ള ഗ്രാമപഞ്ചായത്തിന് കീഴിലുള്ളവരുമാണ്.
കോഴിക്കോട് കോർപറേഷനിലും,ചാത്തമംഗലം ഗ്രാമപഞ്ചായത്തിന് കീഴിലുമായി 2 പേർക്കും, കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ 3 പേർക്കും , ഓമശ്ശേരി ഗ്രാമപഞ്ചായത്തിലും, കൊടുവള്ളി മുനിസിപ്പാലിറ്റിയിലുമായി ഓരോരുത്തർക്ക് വീതവുമാണ് രോഗം സ്ഥിരീകരിച്ചത്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് കീഴിലെ 4 പൊയ്യ, 2 പടനിലം ,16 പൈങ്ങോട്ടുപുറം ഈസ്റ്റ് എന്നീ വാർഡുകളിൽ മൂന്നു പേർക്കു വീതവും, വാർഡ് 3 പിലാശ്ശേരി , 22 വേളൂർ,20 കാരന്തുർ ഈസ്റ്റ് എന്നീ വാർഡുകളിൽ രണ്ടാൾക്കു വീതവും, 17 പൈങ്ങോട്ടുപുറം വെസ്റ്റ്,5 നൊച്ചിപൊയിൽ,23 പന്തീർപാടം,1 പതിമംഗലം,19 കാരന്തുർ,12 ചാത്തൻകാവ് സൗത്ത്,13 ചാത്തൻകാവ് നോർത്ത് എന്നീ വാർഡുകളിൽ ഒരോർത്തർക്കു വീതവുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
ലക്ഷണമുള്ളവർക്കും, രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരുമായ 204 പേരിൽ നടത്തിയ ആൻ്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
136 പേർക്ക് ആർ ടി.പി സി ആർ ടെസ്റ്റും ഇന്ന് നടന്നിട്ടുണ്ട് ഇതിന്റെ പരിശോധനാഫലം ഞായറാഴ്ച പുറത്ത് വരും.ആകെ 340 കോവിഡ് ടെസ്റ്റാണ് ഇന്ന് നടന്നത്.