കുന്നമംഗലം : ഗാന്ധിജയന്തിയോടനുബന്ധിച് കുന്നമംഗലം PSN കമ്മ്യൂണിറ്റി കോളേജിലെ പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോളേജ് നാഷണല്‍ സോഷ്യല്‍ ആക്ടിവിറ്റീസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പരിസരം ശുചീകരിച്ചു.
നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന സമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വിജി മുപ്രമ്മല്‍, വൈസ് പ്രസിഡന്റ് ശ്രീ.ശിവദാസന്‍ നായര്‍, BDO ശ്രീ. ബിജില്‍ പി ജേക്കബ്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സണ്‍ ശ്രീമതി. ത്രിപുരി, ക്ഷേമകാര്യസമിതി ചെയര്‍മാന്‍ ശ്രീ. KP അബ്ദുല്‍ റഹിമാന്‍, കൗണ്‍സിലര്‍മാരായ രവികുമാര്‍ പനോളി, നസീബറായി, ബിനോയ് എന്നിവര്‍ സംസാരിച്ചു. കോളേജ് പ്രിന്‍സിപ്പാള്‍ ശ്രീ. സുചേഷ് നന്ദി പറഞ്ഞു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പ്രകൃതിക്ക് ദോഷമാകുന്നരീതിയില്‍ പരിസരത്ത് വലിച്ചെറിയില്ല എന്ന ദൃഢ പ്രതിജ്ഞയെടുത്ത വിദ്യാര്‍ഥികള്‍, അവര്‍ കൊണ്ടുവന്ന ഉച്ചഭക്ഷണം തെരുവില്‍ കഴിയുന്ന അനാഥര്‍ക്ക് വിതരണം ചെയ്തു സമൂഹത്തിനു മാതൃകയാവുകയും ചെയ്തു.