വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിക്കല്‍ കോളേജിന് മുമ്പില്‍ ഹര്‍ഷിന നടത്തിയ സമരം അവസാനിപ്പിച്ചു.04 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന സമരം ചെയ്യുകയായിരുന്നു. മെഡിക്കൽ കോളജിന് മുന്നിലെ സമരം അവസാനിപ്പിക്കുന്നു എന്നും സർക്കാറിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നും ഇല്ലെങ്കിൽ നിയമപോരാട്ടം തുടരുമെന്നും ഹര്‍ഷിന മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധിക്കപ്പെടുന്നുവെന്ന് ബോധ്യപ്പെട്ടപ്പോഴാണ് സമരത്തിന് ഇറങ്ങിയതെന്ന് ഹർഷിന പറഞ്ഞു. സമരസമിതിയ്ക്ക് നന്ദി. അന്വേഷണ സംഘം സത്യസന്ധമായ റിപ്പോർട്ട് നൽകി. പൂർണ്ണ നീതി ആവശ്യമാണ്. കുറ്റക്കാരെ കണ്ടെത്തിക്കഴിഞ്ഞു. ഇനി നഷ്ടപരിഹാരം നൽകണം. ആരോഗ്യമന്ത്രി മുൻപ് നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ഹർഷിന പറഞ്ഞു.കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, മതിയായ നഷ്ടപരിഹാരം നല്ഡകുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു ഹര്‍ഷിനയുടെ സമരം. ഹര്‍ഷിനയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐ എം സി എച്ചില് പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടര്‍മാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേര്‍ത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന് പിന്നാലെ ഇവരുടെ അറസ്റ്റുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാന്‍ അന്വേഷണ സംഘം നീക്കവും തുടങ്ങി