എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്ന് സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് പൃഥ്വിരാജ്.എമ്പുരാന്റെ’ പ്രൊമൊ ഷൂട്ട് തുടങ്ങുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇക്കാര്യത്തിലാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയിരിക്കുന്നത്. എവിടെ നിന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്ന് അറിയില്ലെന്ന് പൃഥ്വിരാജ് അഭിപ്രായപ്പെടുന്നു. എന്തായാലും ‘എമ്പുരാന്’ പ്രൊമൊ ഉണ്ടാകില്ല. ഞങ്ങള്‍ ‘എമ്പുരാനെ’ കുറിച്ചുള്ള വിവരങ്ങള്‍ വൈകാതെ വ്യക്തമാക്കും. ഈ മാസം തന്നെ പ്രഖ്യാപനം. എന്നായിരിക്കും ചിത്രീകരണം തുടങ്ങുക എന്നതടക്കമുള്ള കാര്യങ്ങള്‍ എന്നും പൃഥ്വിരാജ് വ്യക്തമാക്കി.
എമ്പുരാന് പ്രൊമോയോ പ്രൊമോ ചിത്രീകരണമോ ഉണ്ടാവില്ലെന്നാണ് സോഷ്യൽ മീഡിയയിലൂടെ പൃഥ്വിരാജ് അറിയിച്ചിരിക്കുന്നത്.‘‘എവിടെ നിന്നാണ് ഇത്തരം വാർത്തകൾ വരുന്നതെന്ന് അറിയില്ല. എമ്പുരാന് ഒരു ‘പ്രമോ’യോ ‘പ്രമോ ഷൂട്ടോ’ ഉണ്ടാവില്ല. ഈ മാസം തന്നെ എപ്പോഴെങ്കിലും ഷൂട്ടിങ് തീയതിയും പ്രോജക്ടിന്റെ മറ്റ് വിശദാംശങ്ങളും പ്രഖ്യാപിക്കാൻ ഞങ്ങൾ പ്ലാൻ ചെയ്യുകയാണ്.’’പൃഥ്വിരാജ് കുറിച്ചു.
നടൻ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസാണ്. ചിത്രത്തിന്റെ ആദ്യഭാഗമായ ലൂസിഫർ നിർമിച്ചതും ആശിർവാദ് ആയിരുന്നു.
ഉത്തരേന്ത്യയും തമിഴ്നാടും വിദേശരാജ്യങ്ങളുമാകും സിനിമയുടെ പ്രധാന ലൊക്കേഷനുകൾ. കേരളത്തിൽ ചിത്രീകരണമുണ്ടാകുമോ എന്നു വ്യക്തമല്ല. മുരളി ഗോപിയാണു കഥയും തിരക്കഥയും. ആശീർവാദ് സിനിമാസിനുവേണ്ടി ആന്റണി പെരുമ്പാവൂരാണു നിർമിക്കുന്നത്. സുരേഷ് ബാലാജിയും ജോർജിപയനും ചേർന്നുള്ള വൈഡ് ആംഗിൾ ക്രിയേഷൻസാകും ലൈൻ പ്രൊഡക്‌ഷൻ.