കാസര്‍കോട്ട് ട്രെയിനിന് നേര്‍ക്ക് കല്ലേറ്. നേത്രാവതി എക്‌സ്പ്രസിന് നേരെ കാസര്‍കോടിനും ഉപ്പളയ്ക്കും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്.ആക്രമണത്തില്‍ എസ് 2 കോച്ചിന്റെ ചില്ല് തകര്‍ന്നു. വെള്ളിയാഴ്ച രാത്രി 8.45-നാണ് കല്ലേറുണ്ടായത്. യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല.സംഭവത്തില്‍ റെയില്‍വേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ട്രെയിനുകൾക്ക് നേരെ കല്ലേറ് തുടർക്കഥയാവുകയാണ്. ആഗസ്റ്റ് 16 ന് കണ്ണൂരിൽ വന്ദേ ഭാരതിന് നേരെയും ആഗസ്റ്റ് 24 ന് തലശ്ശേരി സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു.
നേത്രാവതി എക്‌സ്പ്രസിനുനേരെ കല്ലേറ്; കോച്ചിന്റെ ചില്ല് തകര്‍ന്നു

