കേന്ദ്ര സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്‌നോളജിയില്‍ ടെക്‌നിക്കല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച് അനധികൃത നിയമനം നടത്തിയെന്നരോപണത്തിന് മറുപടിയുമായി കെ സുരേന്ദ്രൻ.മകന്റെ നിയമനവുമായി ബന്ധപ്പെട്ട് അസ്വാഭാവികമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല. നിയമനം പൂര്‍ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്. തനിക്ക് വേണ്ടി ആരും ഇടപെട്ടില്ല. ആ സ്ഥാപനവും ജോലികിട്ടിയ ശേഷമാണ് തന്റെ മകനാണ് എന്നറിയുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.ഇപ്പോള്‍ പുറത്ത് വന്ന വാര്‍ത്തയ്ക്ക് അടിസ്ഥാനമില്ല. പത്രത്തില്‍ കണ്ട നോട്ടിഫിക്കേഷന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിച്ചതെന്നും സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട കൂടുതല്‍ ചോദ്യങ്ങള്‍ക്ക് സുരേന്ദ്രന്‍ ഉത്തരം നല്‍കിയില്ല.
ഇന്നത്തെ ദിവസം ഈ വാര്‍ത്ത കൊടുത്തത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാം. ഒരു ശ്വാസത്തില്‍ പോലും സുരേന്ദ്രനും ആരും ഇടപെട്ടിട്ടില്ല. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണ്. തെറ്റായ വാര്‍ത്ത കൊടുത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. മകനെതിരായ മാധ്യമവാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമാണ്. തന്നെ കരിവാരി തേക്കാന്‍ കെട്ടിച്ചമച്ച കേസാണെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.