മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെയെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) അധ്യക്ഷനായി തിരഞ്ഞെടുത്തു.മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയയെ വൻ ഭൂരിപക്ഷത്തിൽ ചൗബേ പരാജയപ്പെടുത്തി.3 വോട്ടുകളാണ് ചൗബേ നേടിയത്. മറുവശത്ത് ഒരു വോട്ട് മാത്രമാണ് ബൂട്ടിയക്ക് നേടാന്‍ സാധിച്ചത്. വിജയത്തോടെ എഐഎഫ്എഫ് പ്രസിഡന്റാകുന്ന ആദ്യ ഫുട്‌ബോള്‍ താരം എന്ന നേട്ടവും ചൗബേ സ്വന്തമാക്കി.
കർണാടക ഫുട്ബോള്‍ അസോസിയേഷൻ തലവൻ എൻ.എ. ഹാരിസിനെ വൈസ് പ്രസിഡന്റായും തിരഞ്ഞെടുത്തു. ഒരു മുൻ ദേശീയ താരം ആദ്യമായാണ് എഐഎഫ്എഫ് അധ്യക്ഷനാകുന്നത്.