കുട്ടികളിലും സ്ത്രീകളിലും ഉപ്പിന്റെ ഉപയോഗം വര്‍ദ്ധിച്ചു വരുകയാണ്. ഉപ്പില്ലാണ്ട് ഒരു കറിയും കഴിക്കാൻ പറ്റാത്ത അവസ്ഥയായി മാറിയിരിക്കുകയാണ്. ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. എന്നാൽ എല്ലാവരും ഇത് അവഗണിക്കുകയാണ് പതിവ്.
അമിതമായ ഉപ്പിന്റെ ഉപയോഗം ആമാശയത്തിലെ കാന്‍സറിനും ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഉപ്പ് അമിതമായി ശരീരത്തില്‍ എത്തുന്നതോടെ രക്തസമ്മർദം ഉയർന്ന നിലയിലാകുകയും പക്ഷാഘാത സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. രക്തക്കുഴലുകളിൽ ചെറിയ ബ്ലോക്കുകൾ ഉണ്ടാകുകയും അതോടെ രക്തപ്രവാഹം തടസപ്പെടാനും സാധ്യതയുണ്ട്.

