Kerala kerala

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കും; മന്ത്രി എ കെ ശശീന്ദ്രന്‍

ഖാദി മേഖലയെ കൂടുതല്‍ ജനകീയമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. സര്‍ക്കാരിന്റെയും കോഴിക്കോട് സര്‍വോദയ സംഘത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓണം ഖാദി മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മിഠായി തെരുവിലെ ഖാദി ഗ്രമോദ്യോഗ് എംബോറിയത്തില്‍ ആഗസ്റ്റ് രണ്ട് മുതല്‍ സെപ്റ്റംബര്‍ നാല് വരെയാണ് ഓണം ഖാദി മേള. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഖാദി തുണിത്തരങ്ങളും ഗ്രാമ വ്യവസായ ഉല്‍പന്നങ്ങളും ഇളവുകളോടെയും ക്രെഡിറ്റ് കാര്‍ഡ് സൗകര്യത്തിലും മേളയില്‍ ലഭിക്കും. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് പലിശരഹിത ക്രെഡിറ്റ് കാര്‍ഡ് സൗകര്യവും ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം റിബേറ്റും മേളയില്‍ ലഭ്യമാണ്.

16 ഇനങ്ങള്‍ അടങ്ങിയ ‘സ്വദേശി സ്വാദ്’ ഓണക്കിറ്റിന്റെ ആദ്യ വില്‍പ്പനയും മേളയില്‍ നടന്നു. വനിതകള്‍ക്കായി വിലക്കുറവില്‍ ‘ഖാദി നയന’ ചുരിദാര്‍ ബ്രാന്‍ഡിനൊപ്പം കോട്ടണ്‍ സാരികള്‍, ബെഡ്ഷീറ്റുകള്‍, ദോത്തികള്‍, ഷര്‍ട്ട് പീസ്, കിടക്കകള്‍, ബേക്കറി ഉല്‍പന്നങ്ങള്‍, ഗ്രോസറി ഉല്‍പന്നങ്ങള്‍, പാലക്കാടന്‍ മണ്‍പാത്രങ്ങള്‍, ആയുര്‍വേദ ഉല്‍പന്നങ്ങള്‍, പച്ചക്കറി വിത്തുകള്‍, പലചരക്ക് വിഭവങ്ങള്‍ തുടങ്ങി ആയിരത്തിലധികം ഗ്രാമ വ്യവസായ ഉല്‍പന്നങ്ങള്‍ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലതര്‍ ഉല്‍പന്നങ്ങള്‍, ചെരിപ്പുകള്‍, ഫര്‍ണിച്ചറുകള്‍, കരകൗശല വസ്തുക്കള്‍ തുടങ്ങിയവ 10 ശതമാനം വിലക്കുറവില്‍ ലഭിക്കും. രാവിലെ പത്ത് മുതല്‍ രാത്രി എട്ട് വരെയാണ് പ്രവര്‍ത്തനം.

ചടങ്ങില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എ, സര്‍വോദയ സംഘം സെക്രട്ടറി എം കെ ശ്യാമപ്രസാദ്, കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് ജയശ്രീ, കൗണ്‍സിലര്‍ എസ് കെ അബൂബക്കര്‍, സര്‍വോദയ സംഘം പ്രസിഡന്റ് കെ കെ മുരളീധരന്‍, ആര്‍ട്ടിസ്റ്റ് വി പി അനുപമ, ഖാദി ഗ്രാമോദ്യോഗ് എംബോറിയം മാനേജര്‍ ടി ഷൈജു തുടങ്ങിയവര്‍ സംസാരിച്ചു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!