Kerala kerala

എസ്പിസി അനുഭവങ്ങളും പ്രതീക്ഷകളും ജില്ലാ കലക്ടറുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍

എസ്പിസി പരിശീലനത്തിലെ അനുഭവങ്ങളും ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകളും ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങുമായി പങ്കുവെച്ച് വിദ്യാര്‍ഥിനികള്‍. പതിനഞ്ചാമത് എസ്പിസി ദിനത്തിന്റെ ഭാഗമായി കലക്ടറേറ്റില്‍ ഗാര്‍ഡ് ഓഫ് ഓണറിനെത്തിയ കുന്ദമംഗലം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്പിസി കേഡറ്റുകളാണ് കലക്ടറുമായി സംവദിച്ചത്. രണ്ട് വര്‍ഷത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 22 വിദ്യാര്‍ഥിനികളാണ് പങ്കെടുത്തത്.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പരിശീലനം വിദ്യാര്‍ഥികളില്‍ അച്ചടക്കവും ശാരീരികക്ഷമതയും ആത്മവിശ്വാസവും വളര്‍ത്തുമെന്ന് പറഞ്ഞ കലക്ടര്‍, കായികക്ഷമത നിലനിര്‍ത്താനുള്ള പരിശീലനം തുടരണമെന്നും ആത്മവിശ്വാസത്തോടെ സ്വപ്നങ്ങളിലേക്ക് എത്തണമെന്നും ഓര്‍മിപ്പിച്ചു. ലഹരി, പൊതുഗതാഗത സംവിധാനത്തിലെ പ്രയാസങ്ങള്‍, യുപിഎസ്സി പരീക്ഷ തുടങ്ങിയ വിഷയങ്ങളിലെ വിദ്യാര്‍ഥികളുടെ സംശയങ്ങള്‍ക്കും കലക്ടര്‍ മറുപടി നല്‍കി.

പരിപാടിയില്‍ പരിശീലകനായ എസ്ഐ ബാബുരാജ്, കമ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ ആര്‍ കെ ഹരീഷ് കുമാര്‍, കെ നീത, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!