Local News

കൂടത്തുംപാറ മൂഴിയിൽ പാലം റോഡിന് 28.7 ലക്ഷം രൂപയുടെ ഭരണാനുമതി

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ കൂടത്തുംപാറ മൂഴിയിൽ പാലം റോഡിന് 28.7 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. മാമ്പുഴ തീരത്ത് കൂടി കടന്നുപോകുന്ന ഈ റോഡിന് മത്സ്യബന്ധന വകുപ്പ് മുഖേന തീരദേശ റോഡ് നിലവാരം ഉയർത്തൽ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.

പെരുമണ്ണ ഗ്രാമപഞ്ചായത്തിന്റെ അതിരിൽ നിന്ന് ആരംഭിച്ച് ഒളവണ്ണ കൂടത്തുംപാറയിലേക്ക് എത്തുന്ന ഈ റോഡ് വെള്ളക്കെട്ട് കാരണം തകർന്ന് കാൽനട പോലും പ്രയാസകരമായ അവസ്ഥയിലാണ്ടുള്ളത്. ഇരിങ്ങല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള എളുപ്പമാർഗമായ ഈ റോഡ് നവീകരിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിനാണ് തുക അനുവദിച്ചതിലൂടെ പരിഹാരമാകുന്നതെന്നും എം.എൽ.എ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!