information

രക്ഷിതാക്കളുടെ ശ്രദ്ധക്ക്; ലൈംഗിക അതിക്രമം തടയാന്‍ കുട്ടികളെ പഠിപ്പിക്കേണ്ട കാര്യങ്ങള്‍

ഇന്ന് ലൈംഗിക അതിക്രമം നേരിടുന്ന കുഞ്ഞുങ്ങളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ബാല്യകാലത്ത് നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ കുട്ടികളെ ശാരീരകമായും തകർക്കുന്നുണ്ട്.ഈ വിഷയത്തിൽ കുട്ടികള്‍ക്ക് പ്രാഥമികമായ അറിവ് പകര്‍ന്നു നല്‍കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും പരാജയപ്പെടുന്നു.എന്നാൽ ഇന്നത്തെ ലോകത്ത് അതിക്രമങ്ങൾ ചെറുക്കുന്നതിനായ് ഗുഡ് ടച്ച്‌ ബാഡ് ടച്ച്‌ മറ്റ് പ്രാഥമിക ലൈംഗിക അറിവുകൾ എന്നിവയിൽ കുട്ടികൾക്ക് നിർബന്ധമായും അറിവ് പകർന്ന് കൊടുക്കേണ്ടതുണ്ട് .ഇക്കാര്യത്തില്‍ ശരിയായ അറിവ് നല്‍കാന്‍ സാധിച്ചാല്‍ നമ്മുടെ കുട്ടികളെ ലൈംഗിക ചൂഷണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സാധിക്കും.

പ്രീ സ്‌കൂള്‍ വര്‍ഷങ്ങളില്‍ ശരീര സുരക്ഷയെക്കുറിച്ച്‌ കുട്ടികളോട് സംസാരിക്കാന്‍ വിദഗ്ധ ശുപാര്‍ശകള്‍ ഉണ്ടായിട്ടും ഭൂരിഭാഗം പേരും ഇതിന് മുതിരുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. കുട്ടിക്കാലത്തെ ഏതെങ്കിലും ഘട്ടത്തില്‍ നാലില്‍ ഒരു പെണ്‍കുട്ടിയും 13ല്‍ ഒരു ആണ്‍കുട്ടിയും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്.

ഇത്തരം കണക്കുകൾ നിലനിൽക്കെ കുട്ടികളുടെ സുരക്ഷക്കായും ലൈംഗിക ദുരുപയോഗ ശ്രമങ്ങളെ തടയുന്നതിനും മാതാപിതാക്കള്‍ക്ക് കുട്ടികളെ സജ്ജരാക്കേണ്ടതുണ്ട്,അതിനായുള്ള ചില മാര്ഗങ്ങൾ നോക്കാം ..

  1. സ്വന്തം ശരീരത്തിന്റെ ഉടമ താൻ തന്നെയാണെന്ന് കുട്ടികളെ പഠിപ്പിക്കുക

കുട്ടികള്‍ക്ക് മനസ്സിലാക്കാന്‍ കഴിയുന്ന ലളിതമായ രീതിയില്‍ ശരീര സുരക്ഷയെക്കുറിച്ച്‌ സംസാരിക്കുക. ഇത് രണ്ട് വയസ്സ് മുതല്‍ ആരംഭിക്കാം. ഇത് നിങ്ങളുടെ ശരീരമാണെന്ന് പറയുക. നിങ്ങളുടെ ശരീരം ആരോഗ്യകരമാക്കാനും നിങ്ങളുടെ ശരീരം സുരക്ഷിതമായി നിലനിര്‍ത്താനുമുള്ള വഴികളെക്കുറിച്ച്‌ പരസ്പരം സംസാരിക്കാം. അത് ദിനചര്യയുടെ ഭാഗമാക്കുക. ശരീരത്തില്‍ ആരെങ്കിലും അനാവശ്യമായി സ്പര്‍ശിക്കുന്നു എന്ന് തോന്നിയാല്‍ അത് തടയാനും പരാതിപ്പെടാനും കുട്ടികളെ പഠിപ്പിക്കുക.

  1. മറ്റുള്ളവരെ സ്പര്‍ശിക്കാന്‍ കുട്ടികളെ നിര്‍ബന്ധിക്കരുത്

ശരീരത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ച്‌ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കുട്ടികളെ ഒരു തരത്തിലും മറ്റുള്ളവരെ സ്പര്‍ശിക്കാന്‍ നിര്‍ബന്ധിക്കരുത്. അത് കുടുംബാംഗങ്ങളെ ആലിംഗനം ചെയ്യാനാണെങ്കില്‍ പോലും. കുട്ടികള്‍ക്ക് താത്പര്യമില്ലാതെ മറ്റുള്ളവരെ സ്പര്‍ശിക്കാന്‍ നിര്‍ബന്ധിക്കുന്നത് തെറ്റായ കാര്യങ്ങള്‍ക്ക് ഇടയാക്കും. അവര്‍ക്ക് ഇഷ്ടമില്ലാത്ത രീതിയില്‍ അവരുടെ ശരീരം ഉപയോഗിക്കാന്‍ നിര്‍ബന്ധിക്കരുത്.

  1. ശരീരഭാഗങ്ങള്‍ക്ക് ശരിയായ വാക്കുകള്‍ ഉപയോഗിക്കുക

മിക്ക മാതാപിതാക്കളും ശരീര ഭാഗങ്ങള്‍ക്ക് കുട്ടികളെ ശരിയായ ഭാഷ പഠിപ്പിക്കാറില്ല. പകരം വിളിപ്പേരുകളാണ് ഉപയോഗിക്കാറുള്ളത്. ചില ശരീരഭാഗങ്ങളെക്കുറിച്ച്‌ സംസാരിക്കുമ്പോൾ കുട്ടികള്‍ മാതാപിതാക്കളുടെ അസ്വസ്ഥത മനസ്സിലാക്കുകയും അത് ലജ്ജിക്കേണ്ട കാര്യമാണെന്ന് തെറ്റ് ധരിക്കുകയും ചെയ്യും. ശരീരഭാഗങ്ങളെക്കുറിച്ച്‌ സംസാരിക്കുന്നതില്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടെങ്കില്‍, അവര്‍ക്കും അസ്വസ്ഥതയുണ്ടാകും.

നിങ്ങള്‍ കുട്ടികളെ ശരിയായ പേരുകള്‍ പഠിപ്പിക്കുകയും ഈ ഭാഗങ്ങള്‍ക്കുള്ള ശരിയായ വാക്കുകളാണെന്ന് അവരോട് പറയുകയും ചെയ്താല്‍, ഈ വിഷയങ്ങളെക്കുറിച്ച്‌ ആശയവിനിമയം നടത്താനുള്ള അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും

  1. കുട്ടികളുടെ സംശങ്ങൾക്ക് മടിക്കാതെ മറുപടി പറയുക

കുട്ടികള്‍ വളരെ ചെറുപ്പമാണെന്നും വിഷയം ഭയപ്പെടുത്തുന്നതാണെന്നും കരുതുന്നതിനാല്‍ മാതാപിതാക്കള്‍ വിഷയം ഒഴിവാക്കിയേക്കാം. എന്നാല്‍ സാധാരണ സംഭാഷണത്തില്‍ അത് കൊണ്ടുവരാന്‍ വഴികളുണ്ട്. ഒരുപക്ഷേ അത് കുളിക്കുന്ന സമയത്തായിരിക്കാം, അല്ലെങ്കില്‍ മറ്റൊരു സമയത്ത്. കുട്ടികളെ പഠിപ്പിക്കാന്‍ ലജ്ജിക്കേണ്ട കാര്യമില്ല.

കുട്ടികള്‍ സംശയം ചോദിക്കുമ്ബോള്‍ ചിരിക്കുകയോ ശകാരിക്കുകയോ ചെയ്യാതിരിക്കുക എന്നതും പ്രധാനമാണ്. വിഡ്ഢിത്തം തോന്നുന്നതോ ജിജ്ഞാസയുള്ളതോ ആയ ചോദ്യങ്ങള്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്നത് സ്വാഭാവികമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന കുട്ടികളുണ്ടെങ്കില്‍ ഇതേക്കുറിച്ച്‌ പഠിക്കാവുന്ന പുസ്തകം രക്ഷിതാക്കള്‍ക്ക് ഉപകാരപ്രദമാകും.

  1. നല്ല സ്പര്‍ശത്തെക്കുറിച്ചും മോശമായ സ്പര്‍ശത്തെക്കുറിച്ചും സംസാരിക്കുക

ഗുഡ് ടച്ച്‌, ബാഡ് ടച്ച്‌ എന്നിവ എന്താണെന്ന് കുട്ടികളെ നിര്‍ബന്ധമായും പഠിപ്പിച്ചിരിക്കണം. നല്ല സ്പര്‍ശങ്ങള്‍ കുട്ടിക്ക് കരുതല്‍ അനുഭവപ്പെടുന്നതാകണം. ബാഡ് ടച്ച്‌ നിങ്ങളുടെ ശരീരത്തെയും മനസിനേയും വ്രണപ്പെടുത്തുന്നു. ബാഡ് ടച്ച്‌ ആണെന്ന് തോന്നിയാല്‍ കുടുംബാംഗങ്ങളോ സുഹൃത്തോ ആണെങ്കിലും വേണ്ടെന്ന് പറയുന്നത് ശരിയാണെന്ന് കുട്ടികള്‍ അറിഞ്ഞിരിക്കണം.

  1. ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാന്‍ ലളിതമായ മാര്‍ഗങ്ങളിലൂടെ പഠിപ്പിക്കുക

കുട്ടികളെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കാന്‍ ചില വിദഗ്ധര്‍ സ്വിം സ്യൂട്ട് റൂള്‍ ഉപയോഗിക്കാറുണ്ട്. കുട്ടികളെ അവരുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളാണ് സ്വകാര്യമെന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. ഒരു നീന്തല്‍ വസ്ത്രം ശരീരത്തിന്റെ സ്വകാര്യ ഭാഗങ്ങളെല്ലാം മറയ്ക്കുന്നതാണ്. ഈ ഭാഗങ്ങളില്‍ മറ്റുള്ളവര്‍ തൊടുന്നതെല്ലാം ബാഡ് ടച്ച്‌ ആണെന്ന് കുട്ടികളെ പഠിപ്പിക്കണം.

ബാഡ് ടച്ച്‌ ആണെന്ന് തോന്നിയാല്‍ രക്ഷിതാക്കളോടും അധ്യാപകരോടും പരാതിപ്പെടാന്‍ പറയണം. കുട്ടിയുടെ ചുണ്ട്, കഴുത്ത്, തുട, ജനനേന്ദ്രിയം, നെഞ്ച്, പിന്‍വശം എന്നിങ്ങനെ പ്രത്യേക ശരീരഭാഗങ്ങള്‍ ലക്ഷ്യമാക്കിയുള്ള സ്പര്‍ശനങ്ങളെല്ലാം മോശമാണെന്നും അങ്ങനെ ചെയ്യാന്‍ ആരെയും അനുവദിക്കരുതെന്നും അവരെ കൃത്യമായി പറഞ്ഞു പഠിപ്പിക്കുക

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

information News

ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്; 46 അപേക്ഷകള്‍ പരിഗണിച്ചു

കായണ്ണ ഗ്രാമ പഞ്ചായത്തില്‍ നടന്ന ലീഗല്‍ ഗാര്‍ഡിയന്‍ഷിപ്പ് ഹിയറിങ്ങില്‍ 46 അപേക്ഷകള്‍ പരിഗണിച്ചു. ഓട്ടിസം, മെന്റല്‍ റിട്ടാര്‍ഡേഷന്‍, സെറിബ്രല്‍ പാല്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി വിഭാഗത്തില്‍ വരുന്ന ബുദ്ധിപരമായ
information Trending

അപേക്ഷ ക്ഷണിച്ചു

ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകളില്‍ ജോലി ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വിഎച്ച്എഫ്, മറൈന്‍ റേഡിയോ, ഡിസ്ട്രസ് അലര്‍ട്ട് ട്രാന്‍സ്മിറ്റര്‍ (ഡി.എ.ടി), ജി.പി.എസ് എന്നിവ സബ്‌സിഡി നിരക്കില്‍
error: Protected Content !!