International

മൂന്ന് പതിറ്റാണ്ടിലേക്ക് എത്തിനിൽക്കെ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫൺ

റോം: ഇരുപത്തെട്ട് വർഷത്തെ കരിയർ അവസാനിപ്പിക്കാനൊരുങ്ങി ഇറ്റാലിയൻ ഇതിഹാസം ജിയാൻലൂയിജി ബഫൺ. ബഫൺ വിരമിക്കുന്ന റിപ്പോർട്ട് സ്‌പോര്‍ട്‌സ് ജേണലിസ്റ്റായ ഫാബ്രിസിയോ റൊമാനോയാണ് പുറത്തുവിട്ടത്. 45 കാരനായ താരം ഏതാനും ദിവസങ്ങൾക്കുള്ളിൽ വിരമിക്കൽ ഔദ്യോ​ഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഇറ്റാലിയൻ സീരി ബിയിൽ പാർമയ്ക്കുവേണ്ടിയാണ് ബഫൺ കളിക്കുന്നത്.

1995 ൽ പാർമയ്ക്കുവേണ്ടിയാണ് ജിയാൻ ബഫൺ അരങ്ങേറിയത്. രണ്ട് വർഷത്തിനുള്ളിൽ ഇറ്റലിയുടെ ദേശീയ ടിമിലെത്തി. 2018 വരെ 21 വർഷക്കാലമാണ് ബഫൺ ഇറ്റലിയുടെ ​ഗോൾപോസ്റ്റിന് മുന്നിൽ ഉണ്ടായിരുന്നത്. 1998, 2002, 2006, 2010, 2014 ലോകകപ്പുകളിൽ കളിച്ചു. 2006 ലോകചാമ്പ്യന്മാരായ ഇറ്റാലിയൻ ടീമിൽ അം​ഗമായിരുന്നു. 2006 ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ രണ്ട് ​ഗോളുകൾ മാത്രമാണ് ബഫൺ വഴങ്ങിയത്. അഞ്ച് മത്സരങ്ങളിൽ ക്ലീൻ ഷീറ്റ് വിജയങ്ങൾ. ദേശീയ ടീമിൽ176 മത്സരങ്ങൾ കളിച്ച ബഫൺ 80 മത്സരങ്ങളിൽ ഇറ്റലിയുടെ നായകനായിരുന്നു.

ബഫൺ തൻ്റെ കരിയറിൽ ഏറ്റവും കൂടുതൽ കാലം കളിച്ചത് ഇറ്റാലിയൻ ക്ലബുകളായ പാർമയ്ക്കും ജുവന്റസിനും വേണ്ടിയാണ്. 1995 മുതൽ 2001 വരെ പാർമയ്ക്ക് വേണ്ടി കളിച്ചു. 17-ാം വയസിൽ എസി മിലാനെതിരെ ആയിരുന്നു അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ ക്ലീൻ ഷീറ്റ് നേടി വരവറിയിച്ചു. 2001 ൽ 52 മില്യൺ യൂറോയ്ക്ക് (471 കോടി രൂപ) യുവൻ്റസിലേക്ക് എത്തി. 509 മത്സരങ്ങളിൽ യുവൻ്റസിനായി ബഫൺ വലകാത്തു. 2018-19 സീസണിൽ പിഎസ്ജിക്കു വേണ്ടി കളിച്ചു. എങ്കിലും അടുത്ത സീസണിൽ യുവൻ്റസിൽ മടങ്ങിയെത്തി. 2021 ബഫൺ ആദ്യ ടീമായ പാർമയിലേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!