Kerala News

സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേല്‍പിക്കുന്നു; ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുന്നത് പാർട്ടി പദ്ധതി

ജെന്റർ ന്യൂട്രാലിറ്റിയുടെ പേര് പറഞ്ഞ് ലിബറൽ തിട്ടൂരങ്ങൾ അടിച്ചേൽപ്പിക്കാനുള്ള മാർക്‌സിസ്റ്റ് ഗൂഢാലോചനക്കെതിരായാണ് എം കെ മുനീർ പ്രതികരിച്ചതെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മുനീറിന്‍റെ പ്രസ്താവനയോട് കുരുടൻ ആനയെ കണ്ടത് പോലെയാണ് പലരും പ്രതികരിക്കുന്നതെന്നും
ഭക്ഷണത്തിലും വസ്ത്രത്തിലും വിശ്വാസത്തിലുമെല്ലാം ഫാസിസം കൈവെക്കുന്ന കാലത്ത് കമ്യൂണിസത്തിന്റെ മറപറ്റി ലിബറലിസം കടന്നുവരുന്നതിന്റെ ആപത്തിനെയാണ് അദ്ദേഹം വെളിപ്പെടുത്തിയത് എന്നും കെ പി എ മജീദ് പറഞ്ഞു.യൂണിഫോമിന്റെ പേരില്‍ സര്‍ക്കാര്‍ പറയുന്ന വസ്ത്രം അടിച്ചേല്‍പിക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സമത്വത്തിന്റെ പേര് പറഞ്ഞ് പുരുഷാധിപത്യം അടിച്ചേല്‍പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീകള്‍ ആണ്‍വേഷം ധരിച്ചാല്‍ പുരോഗമനമായി എന്നൊക്കെ കരുതാന്‍ വിഡ്ഢികള്‍ക്ക് മാത്രമേ സാധിക്കുകയുള്ളൂ. സ്ത്രീയെയും പുരുഷനെയും ഒരുപോലെ മാനിക്കാനും ലിംഗനീതി ഉറപ്പാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. എന്നാല്‍ ലിംഗസമത്വത്തിന്റേ പേര് പറഞ്ഞ് പുരുഷ മേധാവിത്വം അടിച്ചേല്‍പ്പിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നു മജീദ് പറഞ്ഞു.

കേരളത്തിന് തനതായ സാംസ്‌കാരിക മൂല്യങ്ങളുണ്ട്. പാശ്ചാത്യ ലിബറൽ ചിന്തകളെ പുതിയ തലമുറയിൽ അടിച്ചേൽപിച്ച് ആ മൂല്യങ്ങളെ ഇല്ലാതാക്കുക എന്നത് മതനിരാസത്തിലേക്കുള്ള ആദ്യപടിയാണ്. കമ്യൂണിസത്തിന്റെ ഈ ഗൂഢപദ്ധതിയെ തുറന്ന് കാട്ടുകയാണ് മുനീർ ചെയ്തത്. ലോകം പരീക്ഷിച്ച് പരാജയപ്പെട്ട തിയറികളെ കേരളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ പ്രബുദ്ധ മലയാളികൾ സമ്മതിക്കില്ല. മതമില്ലാത്ത ജീവൻ എന്ന പേരിൽ നേരത്തെ ഇടത് പക്ഷ സർക്കാർ പാഠപുസ്തകത്തിലൂടെ മതനിരാസം ഒളിച്ച് കടത്താൻ നടത്തിയ നീക്കത്തിന്റെ മറ്റൊരു രൂപമാണിത്. ആൺകുട്ടികളെയും പെൺകുട്ടികളെയും ഇടകലർത്തി ഇരുത്തുക, പെൺകുട്ടികളിൽ ആൺവേഷം അടിച്ചേൽപിക്കുക എന്നതെല്ലാം കൃത്യമായ പാർട്ടി പദ്ധതിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇത്തരം ഒളിച്ചുകടത്തലുകൾക്കെതിരെ മുസ്‌ലിംലീഗ് ശക്തമായ പ്രതിരോധം തീർക്കും. കെ പി എ മജീദ് പറഞ്ഞു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!