Local News

കോഴിക്കോട് ജില്ലയിൽ അതിതീവ്ര മഴയ്ക്ക് സാധ്യത;മലയോരമേഖലയിലേക്കും അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക

കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് 24 മണിക്കൂറിൽ കോഴിക്കോട് 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു. ഇടിമിന്നലോടുകൂടിയ മഴക്കും ശക്തമായ കാറ്റോടു കൂടിയ മഴക്കും (50KMPH ) സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം.മലയോരമേഖലയിലേക്കും മറ്റു അപകടസാധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂര്‍ണ്ണമായി ഒഴിവാക്കുക. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്.അത്തരം സാഹചര്യമുണ്ടായാൽ വൈദ്യുതി വിതരണം തടസ്സപ്പെടാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയാൽ ഗതാഗതസൗകര്യം തടസ്സപ്പെടാനുള്ള സാധ്യതയുമുണ്ട്.വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം.അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ സുരക്ഷയെ മുന്‍കരുതി ജാഗ്രത പാലിക്കണം.ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ലന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

റെഡ് അലര്‍ട്ട്: മുന്‍കരുതല്‍ ഊര്‍ജ്ജിതമാക്കി

ജില്ലയില്‍ ഓഗസ്റ്റ് 2,3,4 തീയതികളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്വാറികളുടെ പ്രവര്‍ത്തനവും എല്ലാ വിധത്തിലുമുള്ള മണ്ണെടുക്കലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എന്‍. തേജ് ലോഹിത് റെഡ്ഢി അറിയിച്ചു.

ഓറഞ്ച് ബുക്കിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളായി കണ്ടെത്തിയ എല്ലാ കെട്ടിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തണം. ക്യാമ്പുകളില്‍ കുടിവെള്ളം, ശൗചാലയം എന്നീ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചുമതലപ്പെടുത്തി.

എല്ലാ വില്ലേജ് ഓഫീസര്‍മാരും ക്യാമ്പുകളായി തെരഞ്ഞെടുത്ത കെട്ടിടങ്ങള്‍ നേരിട്ട് പരിശോധിക്കണം. തഹസില്‍ദാര്‍മാര്‍ ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. അടിയന്തര ഘട്ടങ്ങളില്‍ ജെ.സി.ബി, ഹിറ്റാച്ചി, ചെയിന്‍ ബെല്‍റ്റ് ഉള്ള ഹിറ്റാച്ചി, ബോട്ടുകള്‍ വള്ളങ്ങള്‍, ഇലക്ട്രിക്ക് വുഡ് കട്ടര്‍ എന്നിവ ലഭ്യമാക്കാന്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കമെന്നും കലക്ടര്‍ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!