സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ പതാകയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.’ഇന്ന് ഏറെ സവിശേഷതകളുള്ള ഓഗസ്റ്റ് രണ്ടാണ്. നമ്മള് ആസാദി കാ അമൃത് മഹോത്സവം ആഘോഷിക്കുന്ന വേളയില്‍ ഹര് ഘര്‍ തിരംഗ പദ്ധതിയുടെ ഭാഗമായി ഞാന്‍ എന്റെ സാമൂഹിക മാധ്യമ പേജുകളിലെ പ്രൊഫൈല്‍ ചിത്രം മാറ്റിയിട്ടുണ്ട്. ഇത് പ്രേരണയായി കണ്ട് എല്ലാവരും അങ്ങനെ ചെയ്യണം’-അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് സാമൂഹിക മാധ്യമ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ഇന്ത്യന്‍ പതാക ആക്കണമെന്ന് അദ്ദേഹം നേരത്തെ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സോഷ്യൽ മീഡിയ പ്രൊഫൈല്‍ ചിത്രം ത്രിവര്‍ണ പതാകയാക്കി പ്രധാനമന്ത്രി

