കർണാടക മുഖ്യമന്ത്രി ബി.എസ് യെദൂരിയപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ അദ്ദേഹത്തിന്റെ ഓഫീസിലെ ചില ജീവനക്കാർക്ക് കോവിഡ് -19 പോസിറ്റീവായതിനെ തുടർന്ന് മുഖ്യമന്ത്രി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും കോവിഡ് സ്ഥിരീകരണത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു. താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും രോഗം സ്ഥിരീകരിച്ചതായി അദ്ദേഹം തന്നെ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

