കോഴിക്കോട് : കുന്ദമംഗലം കെ എസ് ഇ ബി സൈറ്റ് പ്രൊൊജക്ട് സബ് എഞ്ചിനീയർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുന്ദമംഗലത്ത് കെ എസ് ഇ ബി സബ് സ്റ്റേഷനിലെ കരാറു ജീവനക്കാരനായ കന്യാകുമാരി സ്വദേശിയക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ ആന്റിജൻ പരിശോധനയിലാണ് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന സബ് എഞ്ചിനീയർക്ക് കോവിഡ് സ്ഥിരീകരിച്ചത്. തുടർ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിലെ പ്രദേശത്തെ കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വരുന്ന ചൊവ്വാഴ്ച കൂടുതൽ പേർക്ക് പരിശോധന നടത്തുമെന്നാണ് ലഭിക്കുന്ന സൂചന. വ്യാപനം കൂടുമോയെന്ന ആശങ്ക നിലവിൽ പ്രദേശത്ത് നിലനിൽക്കുന്നുണ്ട്.