കുന്ദമംഗലം: കുന്ദമംഗലം കാര്‍ഷിക കര്‍മ്മ സേനക്ക് ലഭിച്ച ട്രാക്ടര്‍ ,കാട് വെട്ടുമെഷ്യന്‍ എന്നീ കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. കാര്‍ഷിക കര്‍മസേന പ്രസിഡണ്ട് ചന്ദ്രന്‍.ടി. സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വികസനകാര്യ ചെയര്‍ പേഴ്‌സണ്‍ ആസിഫാ റഷീദ് അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ ചെയര്‍മാന്‍ ടി കെ. ഹിതേഷ് കുമാര്‍,അരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ ടി.കെ.സൗദ , ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് പടനിലം ,ടി.കെ സീനത്ത്, ലീന വാസുദേവന്‍, ബാബുമോന്‍, ഷൗക്കത്ത് ,ബൈജു ,പവിത്രന്‍, ശിവാനന്ദന്‍, സുധീഷ് കുമാര്‍, ദീപ, ഷീജ, ബഷീര്‍, എന്നിവരും.ബാബു നെല്ലാളി, ഐസക് മാസ്റ്റര്‍ വസന്ത രാജ്, വേണുഗോപാലന്‍ നായര്‍ മണ്ണത്തൂര്‍, ഗംഗാധരന്‍ നായര്‍ ,ഷാജിത്ത്, കുമാര്‍ ,അസിസ്റ്റന്റ് കൃഷി ഓഫീസര്‍ ശ്യാംദാസ് .പി , കര്‍മ്മ സേന, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങി നിരവധി അംഗങ്ങള്‍ ചടങ്ങില്‍ പങ്കെടുത്തു,
കാര്‍ഷികകര്‍മസേനയിലെ പരിശീലനം സിദ്ധിച്ച 20 ടെക്‌നീഷ്യന്‍മാരടങ്ങുന സംഘം പഞ്ചായത്തിലെ എല്ലാ വിധ കാര്‍ഷിക പ്രവര്‍ത്തികളും പഞ്ചായത്ത് നിശ്ചയിച്ച മിതമായ കൂലി നിരക്കില്‍ ചെയ്തു കൊടുക്കുകയും ഗ്രോബേഗ് പച്ചക്കറി കൃഷി നിര്‍മ്മിച്ചു നല്‍കുകയും, കര്‍ഷകര്‍ക്കാവശ്യമായ ചകിരിച്ചോര്‍ വളവും നിര്‍മ്മിച്ചു കൊടുക്കുവാനും ആരംഭിച്ചിട്ടുണ്ട്.