കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി നടന്‍ ജോയ് മാത്യു. വയനാട്ടിലെ തന്റെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിൽ പ്രതികരിച്ച രാഹുൽ ഗാന്ധിയുടെ പ്രസ്താവന ഓര്‍മിപ്പിച്ചായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രാഹുലിന്റെ മറുപടിയെ ജോയ് മാത്യു പ്രശംസിച്ചത്. ‘പൊറുക്കുക, എന്നൊരു വാക്ക് മലയാളിയെ ഓര്‍മ്മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’ എന്നാണ് ജോയ് മാത്യു എഴുതിയത്.അക്രമം നടത്തിയത് കുട്ടികളാണ്. ജനങ്ങളുടെ ഓഫീസാണിത്. അവിടെ ആക്രമണമുണ്ടായത് ദൗർഭാഗ്യകരം. ആക്രമണം ഒന്നിനും പരിഹാരമല്ല” എന്നാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.നിരുത്തവാദപരമായ രീതിയായിരുന്നുവെങ്കിലും കുട്ടികളാണ് അത് ചെയ്തത്. കുട്ടികളായതുകൊണ്ട് തന്നെ തനിക്ക് അവരോട് പരിഭവവും ദേഷ്യവുമില്ലെന്നും രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.