ഐഷ സുൽത്താനക്കെതിരെ ചുമത്തിയ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി.കേസ് പ്രാരംഭഘട്ടത്തിൽ ആണെന്നും അന്വേഷണത്തിന് ഇനിയും സമയം കൊടുക്കേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. അതേസമയം അന്വേഷണ പുരോഗതി അറിയിക്കാൻ ദ്വീപ് ഭരണകൂടത്തിനും കോടതി നിർദ്ദേശം നൽകി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ഐഷ സുൽത്താനയുടെ ഹർജി തള്ളണമെന്നും കേന്ദ്ര സർക്കാർ കോടതിയിൽ നിലപാടെടുത്തു.
കവരത്തി പൊലീസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്.ഐ.ആറും കേസിന്റെ തുടര്‍ നടപടികളും റദ്ദാക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
തന്റെ വിമര്‍ശനങ്ങള്‍ ഒരു തരത്തിലുമുള്ള കലാപങ്ങള്‍ക്ക് വഴി വച്ചിട്ടില്ല. സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങളില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോഗമാണ്. ഈ പശ്ചാത്തലങ്ങളില്‍ കേസ് നിലനില്‍ക്കില്ലെന്നും ഐഷയുടെ ഹര്‍ജിയില്‍ ഉണ്ടായിരുന്നു

