ഇടതുപക്ഷ മുന്നണി അനുവദിച്ചാൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് മുന്നണിയിലേക്ക് വരാമെന്ന് പാല എം.എൽ.എ മാണി സി കാപ്പൻ. എന്നാൽ പാലാ സീറ്റ് എൻ സി പിയുടേത് തന്നെ ആയിരിക്കുമെന്ന് അദ്ദേഹം വ്യക്തതമാക്കി.
ജോസ് കെ മാണി വിഭാഗം മുന്നണിയിലേക്ക് വരുന്നത് സ്വാഗതാർഹമാണ്. ഇക്കാര്യം തീരുമാനിക്കേണ്ടത് എൽ ഡി എഫ് ആണെന്നും അദ്ദേഹം പറഞ്ഞു. പാലാ സീറ്റ് വിട്ടു നൽകാൻ ഇടതുമുന്നണി പറയുമെന്നും കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. എന്നാൽ നിലവിൽ ഒരു മുന്നണിയിലേക്കുമില്ലെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്