തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കൊവിഡ് രോഗ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് കൂട്ടിരിപ്പുകാരെ നിര്‍ത്തിയതില്‍ ഒരു കൂട്ടിരിപ്പുകാരന് കോവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട.
വിദേശത്തു നിന്നെത്തിയ പിതാവിന് കൂട്ടിരിപ്പുകാരനായി വാര്‍ഡിലേക്കു കടത്തി വിട്ട യുവാവിന് കോവിഡ് സ്ഥിരീകരിച്ചതായി ആശുപത്രി രേഖകളുണ്ടെങ്കിലും ഔദ്യോഗിക കണക്കില്‍ പെടുത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തി. അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും അഡ്മിറ്റ് ചെയ്തതായും രേഖകളുണ്ട്. പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ നിന്നിരുന്നതെന്നുമാണ് റിപ്പോര്‍ട്ട്. നിലവില്‍ രോഗം ബാധിച്ച യുവാവിന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനെ 18ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ 20ാം തിയ്യതി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകള്‍ ഉണ്ട്.