National

വന്ദേഭാരത് മിഷന്‍ നാലാംഘട്ടം; ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 151 സര്‍വ്വീസുകള്‍

വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സര്‍വ്വീസുകള്‍. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഇന്ത്യയിലേക്കുള്ള 193 സര്‍വീസുകളില്‍ 151 എണ്ണവും കേരളത്തിലേക്കാണ്. ഏകദേശം ഇരുപത്തിയേഴായിരം പ്രവാസികള്‍ക്ക് ഇക്കുറി ഖത്തറില്‍ നിന്ന് മടങ്ങാം. ജൂലൈ 10 മുതലാണ് കേരളത്തിലേക്കുള്ള സര്‍വീസുകള്‍ ആരംഭിക്കുക. കണ്ണൂര്‍ (35), കൊച്ചി (47), കോഴിക്കോട് (35), തിരുവനന്തപുരം (34) എന്നിങ്ങനെയാണ് സര്‍വീസുകള്‍. ലക്‌നൗ, ചെന്നൈ, ബംഗലുരു, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലേക്കാണ് മറ്റ് സര്‍വീസുകള്‍.

നാലാംഘട്ടത്തില്‍ ഇന്ത്യയിലേക്ക് 238 സര്‍വീസുകളാണ് കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചത്. നിലവിലെ ഷെഡ്യൂള്‍ പ്രകാരം 193 സര്‍വീസുകളാണുള്ളത്. അവശേഷിക്കുന്നവയുടെ ഷെഡ്യൂള്‍ ഉടന്‍ പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!