വയനാട് : ഓൺലൈൻ പഠനത്തിന്റെ ഭാഗമായി വയനാടിന് 175 ടി വികൾ സംഭാവന ചെയ്ത് എം പി രാഹുൽ ഗാന്ധി. ജില്ലയിലെ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഓണ്‍ലൈന്‍ പഠനത്തിനായി രാഹുൽ ഗാന്ധി നൽകുകയായിരുന്നു. നേരത്തെ കോവിഡ് പശ്ചാത്തലത്തിൽ തെര്‍മല്‍ സ്‌കാനറുകളും, പിപിഇ കിറ്റും, ഭക്ഷ്യവസ്തുക്കളും ഇദ്ദേഹം നേരത്തെ ജില്ലാ ഭരണ കൂടത്തിന്റെ അഭ്യർത്ഥന പ്രകാരം എത്തിച്ചിരുന്നു.
ബത്തേരി, വൈത്തിരി, മാനന്തവാടി താലൂക്കുകളിലെ തിരഞ്ഞെടുത്ത വായനശാലകള്‍, ക്ലബ്ബുകള്‍ എന്നിവ കേന്ദ്രീകരിച്ചാണ്ടി.വി സ്ഥാപിക്കുക. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഇതിനുളള കണക്കെടുപ്പുള്‍പ്പെടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ടി വി കൾ ഐ സി ബാലകൃഷ്ണൻ ജില്ലാ ഭരണകൂടത്തിന് കൈമാറി. നേരത്തെ 75 ടി വികൾ ഇദ്ദേഹം നൽകിയിരുന്നു