ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സുപ്രീംകോടതി അനുവദിച്ച ഇടക്കാല ജാമ്യ കാലയളവ് ഇന്ന് അവസാനിച്ചതോടെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തിഹാര്‍ ജയിലിലേക്ക് മടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് മേയ് 10ന് സുപ്രീംകോടതി കെജ്രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജയിലിലേക്ക് മടങ്ങുന്നതിന് മുമ്പായി രാജ്ഘട്ടിലെ ഗാന്ധിസ്മാരകവും കൊണാട്ട് പ്ലേസിലെ ഹനുമാന് ക്ഷേത്രവും സന്ദര്‍ശിക്കുമെന്ന് കെജ്രിവാള് അറിയിച്ചിരുന്നു. ജയിലിലായാലും ജനങ്ങളുടെ കാര്യം നോക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി.
അരവിന്ദ് കെജ്രിവാള് തിഹാര്‍ ജയിലിലേക്ക് മടങ്ങി

