Kerala News

ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്ക്; പരാതിയില്ലാതെ കുടുംബം;സ്വമേധയാ കേസെടുത്ത് പോലീസ്

കോഴിക്കോട് ഒന്നര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതര പരിക്കേറ്റത് ലൈംഗികാതിക്രമ സൂചനയെന്ന് പോലീസ്. വിഷയത്തിൽ കുടുംബം പരാതി നൽകാത്തതിനാൽ സ്വമേധയാ കേസെടുത്ത് പോലീസ്. ആന്തരിക അവയവങ്ങൾ തകർന്നതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയ ശേഷം കുട്ടിയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനാൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു

ഒന്നര വയസുകാരി സ്ഥിരമായി കളിപ്പാട്ടം ഉപയോഗിക്കാറുണ്ടെന്നും അതിനിടയിൽ പരിക്കേറ്റെന്നുമാണ് ആദ്യ ഘട്ടത്തിൽ കുടുംബം നൽകിയ മൊഴി. എന്നാൽ, ഇത് വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായില്ല. തുടർന്ന്, ചികിത്സ നടത്തിയ ഡോക്ടർമാരോട് പോലീസ് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടിലാണ് കുട്ടി ലൈംഗികാതിക്രമം നേരിട്ടതായി സൂചനയുള്ളത്.

സംഭവത്തിൽ പന്നിയങ്കര പൊലീസ് പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. കുടുംബം നടന്ന കാര്യങ്ങളിൽ വ്യക്തത വരുത്താത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നു. മാത്രമല്ല പരാതിനൽകാനും തയ്യാറായിട്ടില്ല. ആശുപത്രി അധികൃതരുടെയും ബാലാവകാശ കമ്മീഷന്റെയും ഇടപെടലിൽ സ്വമേധയ എടുത്ത കേസിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!