Entertainment

തല മൊട്ടയടിക്കാന്‍ സമ്മതിച്ചു, എന്നിട്ട് അവര്‍ എന്റെ രംഗങ്ങള്‍ ഒഴിവാക്കി; വെളിപ്പെടുത്തലുമായി വിജയ് യേശുദാസ്

ഗായകന്‍ മാത്രമല്ല നല്ല അഭിനേതാവ് കൂടിയാണ് വിജയ് യേശുദാസ്. ഇപ്പോഴിതാ തനിക്ക് അഭിനയരംഗത്ത് നേരിട്ട തിരിച്ചടികളെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം. മണിരത്നം സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം പൊന്നിയിന്‍ സെല്‍വനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ ഒഴിവാക്കി എന്ന് പറയുകയാണ് താരം. ഇന്ത്യാ ടുഡേ കോണ്‍ക്ലേവില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

പൊന്നിയിന്‍ സെല്‍വനില്‍ അഭിനയിച്ച അനുഭവം അതിശയകരമായിരുന്നു എന്നാണ് താരം പറഞ്ഞത്. തമിഴ് ചിത്രമായ പടൈവീരന്റെ സംവിധായകന്‍ ധന ശേഖരന്‍ വഴിയാണ് വിജയ് പൊന്നിയിന്‍ സെല്‍വനില്‍ എത്തുന്നത്. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രമുണ്ടെന്ന് ധനശേഖരന്‍ പറഞ്ഞിരുന്നു.

ഒരിക്കല്‍ അദ്ദേഹം വിളിച്ചിട്ട് മണിസാറിനോട് എന്റെ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. നേരിട്ട് സംവിധായകനെ വിളിക്കാനും പറഞ്ഞു. ഞാന്‍ നേരെ രാജാമുന്‍ഡ്രിയിലേക്ക് ചെന്നു. ഗോദാവരി നദിയിലായിരുന്നു ആ സമയത്ത് ചിത്രീകരണം. പ്രൊഡക്ഷന്‍ ടീമില്‍ നിന്ന് വിളിച്ച് തല മൊട്ടയടിക്കേണ്ടിവരുമെന്ന് പറഞ്ഞു. അത് സമ്മതിച്ചു.

കോസ്റ്റ്യൂമില്‍ നിര്‍ത്തി ചിത്രങ്ങളെടുത്ത് മണിരത്നം സാറിന് കൊടുത്തു. അദ്ദേഹത്തിനും ഓ.കെ ആയതോടെ പിറ്റേന്ന് രാവിലെ ഒരു ബോട്ട് രംഗം ചിത്രീകരിച്ചു. അതിനുശേഷം ഞാന്‍ തിരിച്ചുപോന്നു. ഒരുമാസത്തിനുശേഷം അവരെന്നെ ഹൈദരാബാദിലേക്ക് ചിത്രീകരണത്തിന് വിളിപ്പിച്ചു. കുതിരസവാരി നടത്തുന്ന രംഗമായിരുന്നു ചിത്രീകരിക്കേണ്ടത്. എന്നാല്‍ സിനിമയില്‍ തന്റെ രംഗങ്ങള്‍ ഒഴിവാക്കിയെന്നും അത് ധനശേഖരനെ അസ്വസ്ഥനാക്കിയെന്നുമാണ് വിജയ് പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!