അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പൊതു വേദിയിൽ തെന്നി വീണു. യർ ഫോഴ്സ അക്കാദമിയിലെ ബിരുദദാന ചടങ്ങിനിടെയാണ് ബൈഡൻ വേദിയിൽ കാൽ കുരുങ്ങി വീണത്.. പ്രസിഡന്റിന് പരിക്കില്ലെന്നും ആരോഗ്യ നില സുരക്ഷിതമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. 80 വയസുകാരനായ ബൈഡൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ബൈഡൻ പൊതു വേദിയിൽ തെന്നി വീഴുന്നത്.വേദിയിലുണ്ടായിരുന്ന ചെറുബാഗില്‍ തട്ടിയാണ് ബൈഡന്‍ വീണതെന്നാണ് സൂചനകള്‍. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഹസ്തദാനം നല്‍കുമ്പോള്‍ ഈ ബാഗ് വേദിയില്‍ ഉണ്ടായിരുന്നെന്നാണ് വൈറ്റ് ഹൌസും വിശദമാക്കുന്നത്. എന്നാല്‍ അടുത്ത പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ബൈഡന്‍റെ പൊതുവേദിയിലെ വീഴ്ചയെ രാഷ്ട്രീയ എതിരാളികള്‍ ശക്തമായ ആയുധമായാണ് ഉപയോഗിക്കുന്നത്.പെട്ടന്നുള്ള വീഴ്ചയില്‍ അടുത്തുണ്ടായിരുന്ന എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരാണ് ബൈഡനെ എഴുന്നേല്‍പ്പിച്ചത്.