മലപ്പുറം കുന്നുംപുറത്ത് ഓട്ടോ മറിഞ്ഞ് അപകടം. സ്കൂളിലേക്ക് വിദ്യാർത്ഥികളെയുമായി പോകുകയായിരുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. പരിക്കേറ്റ മൂന്ന് പേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ബാക്കിയുള്ളവരെ
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.
സ്കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു; കുട്ടികൾക്കും ഡ്രൈവർക്കും പരിക്ക്

