എല്‍ജെഡി പാര്‍ട്ടി ജെഡിഎസില്‍ ലയിക്കും. കോഴിക്കോട് നടന്ന എല്‍ജെഡി സംസ്ഥാന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ജെഡിഎസുമായും ആര്‍ജെഡിയുമായും ചര്‍ച്ച നടത്തിയെന്നും ജെഡിഎസുമായി യോജിച്ച് പോകാന്‍ തീരുമാനിക്കുകയായിരുന്നെന്നും എല്‍ജെഡി പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പ്രസിഡന്റ് സ്ഥാനം ഒഴിയാനും എം വി ശ്രേയംസ് കുമാര്‍ സന്നദ്ധത അറിയിച്ചു.
ലയന പ്രക്രിയ ലയന സമ്മേളനത്തോടെ പൂര്‍ത്തിയാവും. ചില വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു . ഭാരവാഹിത്വങ്ങള്‍ തുല്യമായി വീതിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്പോര്‍ട്ട് യോഗത്തില്‍ പ്രസിഡന്റ് ശ്രേയംസ് കുമാര്‍ അവതരിപ്പിച്ചു. മറ്റു ജനത പാര്‍ട്ടികളുമായി ചര്‍ച്ച പരാജയമായതും ഇടതു മുന്നണിയില്‍ തുടരേണ്ടതുകൊണ്ടുമാണ് ജെഡിഎസുമായുള്ള ലയനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.