പ്രശസ്ത പ്രണയ ജോടികളായ ലാറ്റിൻ അമേരിക്കൻ പോപ് ഗായിക ഷാക്കിറയും സ്പാനിഷ് ഫുട്ബോളർ ജെറാർദ് പിക്കേയും വേർപിരിയുന്നതായി റിപ്പോർട്ട്. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ഷക്കീറ കണ്ടുപിടിച്ചതാണ് ഇരുവരുടെയും ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയതെന്ന് സ്പാനിഷ് മാധ്യമമായ എൽ പിരിയോഡിക്ക റിപ്പോര്‍ട്ടു ചെയ്തു.2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ഫുട്ബോൾ ലോകകപ്പിനിടെ പ്രണയത്തിലായ ഇവർ 12 വർഷമായി ഒന്നിച്ചു കഴിയുന്നു. ഇതുവരെ വിവാഹിതരായിട്ടില്ലെങ്കിലും മിലൻ, സാഷ എന്നിങ്ങനെ രണ്ട് കുട്ടികളുണ്ട്.ഷക്കീറയുടെ സോഷ്യൽ മീഡിയാ പേജുകളും പിക്വെയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകളില്ല. കഴിഞ്ഞ മാർച്ചിലാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം ഗായിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 2018 ലോകകപ്പിന് ശേഷം പിക്വെ ദേശീയ ഫുട്‌ബോളിൽനിന്ന് വിരമിച്ചിരുന്നു. സ്‌പെയിനിനായി 102 രാജ്യാന്തര മത്സരങ്ങളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.പീക്കേ ബാഴ്‌സലോണയിലേക്ക് താമസം മാറ്റിയ കാര്യം അയൽവാസികളാണ് സാക്ഷ്യപ്പെടുത്തിയിരിക്കുന്നത്. ആഴ്ചകളായി ഇരുവരും അകന്ന് കഴിയുകയാണെന്നും സ്പാനിഷ് പത്രത്തിന്റെ റിപ്പോർട്ടിലുണ്ട്.പീക്കേയുടെ പരസ്ത്രീ ബന്ധം ഷാക്കിറ പിടികൂടിയതാണ് ഇരുവർക്കുമിടയിലെ അകൽച്ചയ്ക്ക് കാരണമെന്ന് എൽ പിരിയോഡിക്കോയുടെ മാധ്യമ പ്രവർത്തകൻ എമിലിയോ പെരേസ് പറയുന്നു. ബാഴ്‌സലോണയിലെ പീക്കേയുടെ വീട്ടിൽ ഇപ്പോൾ പതിവായി നിശാപാർട്ടികൾ നടക്കുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ട്.
2018 ലോകകപ്പിനു ശേഷം പിക്കേ ദേശീയ ഫുട്ബോളിൽനിന്നു വിരമിച്ചിരുന്നു. സ്പെയ്നിനായി 102 രാജ്യാന്തര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
https://twitter.com/sportbible/status/1532044948480184320?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1532044948480184320%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fmalayalam.news18.com%2Fnews%2Fsports%2Fshakira-and-gerard-pique-to-separate-soon-after-she-caught-barcelona-defender-with-another-woman-report-1-nav-536146.html