National News

മെയ് മാസത്തില്‍ ഡൽഹിയിലെ തൊഴിലില്ലായിമ നിരക്ക് 18 ശതമാനം

മെയ് മാസത്തില്‍ ഡൽഹി നഗരത്തിലെ തൊഴിലില്ലായ്മ നിരക്ക് 18 ശതമാനമായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിതെന്ന് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സി.എം.ഐ.ഇ) പറയുന്നു. 2021 ഏപ്രിലില്‍ 390.8 ദശലക്ഷം തൊഴിലവസരങ്ങളായിരുന്നുവെങ്കില്‍ അത്, മെയ് മാസത്തില്‍ 375.5 ദശലക്ഷമായി കുറഞ്ഞു. ഇത് 15.3 ദശലക്ഷം തൊഴിലവസരങ്ങള്‍ , മാസത്തില്‍ 3.9 ശതമാനം കുറവുണ്ടാക്കുകയാണെന്ന് സിഎംഐഇ എംഡിയും സിഇഒയുമായ മഹേഷ് വ്യാസ് പറയുന്നു.
സിഎംഐഇയുടെ ഉപഭോക്തൃ പിരമിഡ് ഗാര്‍ഹിക സര്‍വേ പ്രകാരം, രണ്ടുമാസത്തിനിടയില്‍ പ്രതിദിന കൂലിത്തൊഴിലാളികളെ തൊഴിലില്ലായ്മ സാരമായി ബാധിച്ചതായി കണ്ടത്തെി.
2021 ജനുവരി മുതല്‍ 25.3 ദശലക്ഷം തൊഴിലവസരങ്ങള്‍ കുറഞ്ഞു. കോവിഡ് രണ്ടാം തരംഗത്തിന്‍്റെ ആഴത്തിലുള്ള സ്വാധീനമാണിവയില്‍ കാണുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!