National News

അണ്‍ലോക്കിന് മൂന്നിന മാർഗ നിർദേശങ്ങൾ മുന്നോട്ട് വെച്ച് ഐസിഎംആര്‍

കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു തുടങ്ങിയതോടെ, വിവിധ സംസ്ഥാനങ്ങള്‍ അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാന്‍ ഒരുങ്ങുകയാണ്. ഡല്‍ഹിയും ഉത്തര്‍പ്രദേശും ഘട്ടം ഘട്ടമായി തുറന്നിടല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞു. തുറന്നിടലുമായി ബന്ധപ്പെട്ട് മൂന്നിന നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിരിക്കുകയാണ് ഐസിഎംആര്‍ തലവന്‍ ഡോ ബല്‍റാം ഭാര്‍ഗവ.

അപകട സാധ്യത കൂടുതലുള്ള ആളുകളില്‍ 70 ശതമാനത്തിന് മുകളിലായിരിക്കണം വാക്‌സിനേഷന്‍ . അല്ലാത്ത പക്ഷം ഇതിന് വേണ്ട നടപടികള്‍ സ്വീകരിച്ച ശേഷം തുറന്നിടല്‍ നടപടിക്ക് തുടക്കമിടാമെന്ന് ബല്‍റാം ഭാര്‍ഗവ അഭിപ്രായപ്പെട്ടു.പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെ എത്തിയാല്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് അണ്‍ലോക്ക് നടപടികള്‍ക്ക് തുടക്കമിടാം . ഒരാഴ്ച കാലയളവില്‍ ഇത് പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പുവരുത്തണം. കോവിഡ് മാനദണ്ഡങ്ങള്‍ ജനം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക എന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദേശം.

ജില്ലകളെ അടിസ്ഥാനമാക്കിയാണ് ബല്‍റാം ഭാര്‍ഗവയുടെ നിര്‍ദേശം. ജില്ലകളില്‍ ഈ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ട് എന്ന് ഉറപ്പായാല്‍ തുറന്നിടല്‍ പ്രക്രിയ ഘട്ടം ഘട്ടമായി നടത്താന്‍ നടപടികള്‍ സ്വീകരിക്കാമെന്ന് ബല്‍റാം ഭാര്‍ഗവ വ്യക്തമാക്കി. ക്രമാനുഗതമായി മാത്രമേ അണ്‍ലോക്ക് പ്രക്രിയ നടത്താവൂ എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ രാജ്യത്ത് 323 ജില്ലകളില്‍ 44 ശതമാനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചുശതമാനത്തില്‍ താഴെയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!