സംസ്ഥാനത്ത് കാലവർഷം ശക്തമായതിൻറെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു.
ജൂൺ 02 ന് : തിരുവനന്തപുരം ,കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ്
ജൂൺ 03 ന് : കോഴിക്കോട് ,കണ്ണൂർ ,കാസർഗോഡ്
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ORANGE alert (ഓറഞ്ച് അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു
ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും കൂടാതെ ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണ്.
ഓറഞ്ച് അലെർട് പ്രഖ്യാപിച്ച ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.
ജൂൺ 02 ന് കൊല്ലം,പത്തനംതിട്ട,കോട്ടയം,എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 03 ന് എറണാകുളം,ഇടുക്കി,തൃശ്ശൂർ,മലപ്പുറം എന്നി ജില്ലകളിലും
ജൂൺ 04 ന് ആലപ്പുഴ,എറണാകുളം, ഇടുക്കി,തൃശ്ശൂർ,മലപ്പുറം,കോഴിക്കോട് എന്നി ജില്ലകളിലും
ജൂൺ 05 ന്,പത്തനംതിട്ട,കോട്ടയം,എറണാകുളം, ഇടുക്കി,തൃശ്ശൂർ, എന്നി ജില്ലകളിലും
ജൂൺ 06 ന് കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം, ഇടുക്കി,മലപ്പുറം
എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് yellow alert (മഞ്ഞ അലർട്ട്) പ്രഖ്യാപിച്ചിരിക്കുന്നു