അറബിക്കടലില അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ഉച്ചയോടെ ശക്തമായ ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11.30 ഓടെ രൂപം കൊള്ളുന്ന കാറ്റിന് മണിക്കൂറില്‍ 125 കിലോമീറ്റര്‍ വരെ വേ?ഗതയുണ്ടാകും. അര്‍ധരാത്രിയോടെ നിസര്‍ഗ തീവ്ര ചുഴലിയായി ശക്തി പ്രാപിക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. വ്യാഴാഴ്ച്ച കാറ്റിന് ശക്തികുറയും. കേരള, കര്‍ണാടക, ലക്ഷദ്വീപ്, ഗോവ തീരങ്ങളില്‍ മീന്‍പിടിത്തം നിരോധിച്ചിട്ടുണ്ട്.
ഇന്ന് വടക്കന്‍ കേരളത്തില്‍ കനത്തമഴയ്ക്കു സാധ്യതയുണ്ട്. അതിശക്തമായ മഴ പ്രതീക്ഷിക്കുന്നതിനാല്‍ കോഴിക്കോട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും സംസ്ഥാനമാകെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്തമഴ പ്രതീക്ഷിക്കാം.